SignIn
Kerala Kaumudi Online
Sunday, 26 July 2026 8.04 PM IST

വിവാഹ സമ്മാനമായി നൽകിയ ഐഫോൺ തിരികെ ചോദിച്ചു; വസ്ത്രം വലിച്ചുകീറി റോഡിൽ തമ്മിലടിച്ച് ദമ്പതികൾ

READ ENGLISH VERSION
sonam-sanjith
ഭാര്യ സോനവും ജിം ട്രെയിനറായ ഭർത്താവ് സഞ്ജിത് ഭാരതിയും

മീററ്റ്: ഐഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. വിവാഹ സമ്മാനമായി നൽകിയ ഐഫോൺ തിരികെ ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന്റെ ഷർട്ടും വലിച്ച് കീറി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.

മീററ്റ് സ്വദേശിനി സോനവും ജിം ട്രെയിനറായ ഭർത്താവ് സഞ്ജിത് ഭാരതിയും തമ്മിലാണ് നടുറോഡിൽ പരസ്യമായി ഏറ്റുമുട്ടിയത്. വിവാഹ സമ്മാനമായി താൻ നൽകിയ ഐഫോൺ തിരികെ നൽകണമെന്ന് സോനം ആവശ്യപ്പെടുകയായിരുന്നു. സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിക്ടോറിയ പാർക്കിന് സമീപത്തുവച്ചായിരുന്നു വഴക്ക് നടന്നത്. സോനം ഫോൺ ആവശ്യപ്പെട്ടെങ്കിലും സഞ്ജിത് നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് പ്രകോപിതയായ സോനം ഭർത്താവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് കീറുകയായിരുന്നു.

ഷർട്ട് കീറിയതോടെ അത് ഊരിമാറ്റി അർദ്ധനഗ്നനായി സഞ്ജിത് തിരക്കേറിയ റോഡിലൂടെ നടന്നു നീങ്ങുന്നത് വീഡിയോയിൽ കാണാം. സംഘർഷത്തിനിടയിലും സോനം ഫോണിൽ മറ്റാരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാർ തടിച്ച്കൂടിയതോടെ പ്രദേശത്ത് അല്പസമയം ഗതാഗതകുരുക്കുണ്ടായി. തുടർന്ന് പൊലീസെത്തി സ്ഥലത്ത് കൂട്ടംകൂടി നിന്ന നാട്ടുകാരെ പിരിച്ചുവിടുകയായിരുന്നു.

English Summary

A couple in Meerut, Uttar Pradesh, publicly clashed over an iPhone given as a wedding gift. Sonam, the wife, demanded the phone back from her husband, Sanjit Bharti. When he refused, she tore his shirt, leading him to walk semi-naked on the busy road. The incident, caught on video, caused a traffic jam before police intervened.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLASH, MEERUT, LATESTNEWS, VIRALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360