
ജൂൺ 6
സമരത്തിന് തുടക്കം. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ജന്തർമന്തറിൽ ചേരുന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ നടപടിയും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും പ്രധാന വിഷയമായി ഉയർത്തുന്നു.
പ്രതിഷേധങ്ങൾ, പ്രഭാഷണങ്ങൾ, പൊതുപരിപാടികൾ, ഓൺലൈൻ പ്രചാരണ പരിപാടികൾ എന്നിവയോടെ പ്രതിഷേധം തുടരുന്നു
പ്രതിഷേധപരിപാടിക്ക് പിന്തുണയുമായി നാനാ വിഭാഗം ആളുകളെത്തുന്നു.
ജൂൺ 28
വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നിരാഹാരത്തിലേക്ക്
ജൂലായ് 7
കൂടുതൽ വിദ്യാർത്ഥികൾ, കൂടുതൽ മാദ്ധ്യമശ്രദ്ധയിലേക്ക് സമരം
ജൂലായ് 8-11
കൂടുതൽ രാഷ്ട്രീയ നേതാക്കൾ വേദിയിലേക്ക്, വാങ്ചുകിന്റെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടർമാർ വേദിയിൽ
ജൂലായ് 12-15 ആരോഗ്യനില വഷളാകുന്നു, സർക്കാരിന്റെ മൗനത്തിൽ പ്രതിഷേധിച്ച് സി.ജെ.പി
ജൂലായ് 16 പ്രതിപക്ഷ നേതാക്കൾ ഐക്യദാർഢ്യവുമായി വേദിയിൽ
ജൂലായ് 17-18
ഡോക്ടർമാർ വാങ്ചുക്കിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു.
ജൂലായ് 19-21
പൊലീസ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുന്നു. പ്രതിഷേധം മറ്റൊരു ഘട്ടത്തിലേക്ക്. പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് സി.ജെ.പി. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉന്നയിക്കുന്നു
ജൂലായ് 22-24 സർക്കാരുമായി ചർച്ചയിലേക്ക്. വാങ് ചുക് 26 ദിവസത്തെ പട്ടിണിസമരം അവസാനിപ്പിക്കുന്നു. സി.ജെ.പി ഉന്നയിച്ച വിദ്യാഭ്യാസമന്ത്രിയുടെ രാജി ഒഴികെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നു. രാജിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ സി.ജെ.പി
ജൂലായ് 25
വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |