SignIn
Kerala Kaumudi Online
Sunday, 26 July 2026 1.56 PM IST

ഞങ്ങളുണ്ട് കൂടെ: പിന്തുണയുമായി ധർമേന്ദ്ര പ്രധാന്റെ വീട്ടിലേക്ക് ബിജെപി ഉന്നത നേതാക്കളുടെ ഒഴുക്ക്

READ ENGLISH VERSION

bjp-leaders
ധർമേന്ദ്ര പ്രധാൻ കേന്ദ്രമന്ത്രിമാരായ അമിത്ഷായ്ക്കും നദ്ദയ്ക്കുമൊപ്പം

ന്യൂഡൽഹി: വിദ്യാർത്ഥി- യുവജന പ്രക്ഷാേഭത്തെത്തുടർന്ന് ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാന് പിന്തുണയുമായി ബിജെപി നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ,ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചത്. പ്രധാനൊപ്പം ബിജെപി ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കാനാണ് സന്ദർശനം. പിന്തുണ അറിയിച്ച് നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തകരും എത്തുന്നുണ്ട്.


അതിനിടെ പ്രധാന്റെ രാജിയെ പിന്തുണച്ച് അമിത് ഷാ രംഗത്തെത്തി. രാഷ്‌ട്രീയ നേട്ടങ്ങളെക്കാൾ രാജ്യത്തെ യുവാക്കളെയും വിദ്യാർത്ഥികളെയും ബിജെപി ഉയർന്ന നിലയിൽ കാണുന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്നും നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


'ബിജെപി പ്രവർത്തകർക്ക് ഏതൊരു പദവിയെക്കാളും പ്രധാനപ്പെട്ടത് രാജ്യവും യുവാക്കളും വിദ്യാർത്ഥികളുമാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഈ തത്വത്തിന്റെ ഉദാഹരണമാണ്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുറ്റക്കാരെ കർശനമായി ശിക്ഷിക്കുന്നതിനായി മോദി സർക്കാർ സ്വീകരിച്ച തീരുമാനങ്ങൾ അഭിനന്ദനാർഹമാണ്'. എന്നാണ് അമിത് ഷാ എക്‌സിൽ കുറിച്ചത്.വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലയളവിൽ ധർമ്മേന്ദ്ര പ്രധാൻ നിരവധി പ്രധാനപ്പെട്ട പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

English Summary

Former Union Education Minister Dharmendra Pradhan received support from BJP leaders, including Amit Shah, following his resignation amidst student protests. Shah stated Pradhan’s resignation prioritizes students over political gains, assuring justice for NEET-qualified candidates. He emphasized the government's commitment to exam integrity and strict action against those responsible for paper leaks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARMENDRA PRADHAN, BJP LEADERS, BJP SUPPORT, BJP POLITICS, DHARMENDRA PRADHAN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360