
സിഡ്‌നി: കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന ക്രിസ്റ്റ്യൻ വോൾപാറ്റൊ നിരോധിത ലഹരി ഉത്പന്നമായ കൊക്കെയ്ൻ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. സിഡ്‌നിൽ അമിത വേഗത്തിൽ കാറോടിച്ചതിന് വോൾപാറ്റൊയെ പൊലീസ് പിടിച്ചിരുന്നു. തുടർന്ന്നടത്തിയ പരിശോധനയിലാണ് താരം കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയത്. വെള്ളിയാഴ്ചട പുലർച്ചെയാണ് സംഭവം.
ഇറ്റലിയിൽ ജനിച്ച 22കാരനായ വോൾപാറ്റൊ പൗരത്വം മാറ്റിയാണ് ഓസീസ് ടീമിൽ കളിക്കുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറും വിംഗറുമായ താരം കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയക്കായി 3 മത്സരങ്ങളിൽ കളത്തിലിറങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |