SignIn
Kerala Kaumudi Online
Thursday, 13 August 2026 1.09 PM IST

'റാപ്പിഡോ ഡ്രൈവർ വിജനമായ വഴിയിലൂടെ കൊണ്ടുപോയി, ഒടുവിൽ ചാടേണ്ടിവന്നു': സ്കൂട്ടർ യാത്രയിലെ ദുരനുഭവം പങ്കുവച്ച് യുവതി

ayesha-srivasthav
അയേഷ ശ്രീവാസ്തവ്

ന്യൂഡൽഹി: റാപ്പിഡോ സ്കൂട്ടർ യാത്രയിൽ നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ച് യുവതി. ഡൽഹി സ്വദേശിയായ അയേഷ ശ്രീവാസ്തവയാണ് ഇൻസ്റ്റഗ്രാമിലൂടെ താൻ നേരിട്ട ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ചത്.

ജോലിസ്ഥലത്തേയ്ക്ക് പോകാനായി റാപ്പിഡോ സ്കൂട്ടർ ബുക്ക് ചെയ്തതെന്നും എന്നാൽ സ്കൂട്ടറിൽ കയറിയതിന് പിന്നാലെ ഡ്രൈവർ തന്നെ ഒറ്റപ്പെട്ട വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. പലതവണ സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അതിന് തയ്യാറായില്ലെന്നും ഒടുവിൽ ഓടുന്ന വാഹനത്തിൽ നിന്ന് തനിയ്ക്ക് ചാടേണ്ടിവന്നെന്നും അവർ വീഡിയോയിൽ പറയുന്നു.

'വിശ്വവിദ്യാലയത്തിലേക്കുള്ള എളുപ്പവഴിയെന്ന് പറഞ്ഞാണ് ഡ്രൈവർ വിജനമായ വഴിയിലൂടെ പോയത്. ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അയാൾ അതിന് തയ്യാറായില്ല. സ്കൂട്ടർ നിർത്തിയാൽ അധിക പണം നൽകാമെന്ന് പറഞ്ഞിട്ടും അയാൾ കേട്ടഭാവംപോലും നടിച്ചില്ല'- യുവതി പറഞ്ഞു.

തുടർന്ന് പേടിച്ചതോടെ ഡ്രൈവറെ താൻ ഇടിച്ചതായും മറ്റുവഴികളില്ലാതെ വന്നതോടെ ഓടുന്ന സ്കൂട്ടറിൽ നിന്ന് ചാടാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വീഴ്ച്യിൽ കൈയ്ക്കും കാലിനും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ റാപ്പിഡോ കസ്റ്റമർ കെയറിൽ പരാതി നൽകിയെങ്കിലും ഇതുവരെ അവർ പ്രതികരിച്ചില്ലെന്നും അതുകൊണ്ടാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവയ്ക്കാൻ തീരുമാനിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.

'റാപ്പിഡോ, എനിക്ക് ഡ്രൈവറുടെ വിവരങ്ങൾ ആവശ്യമാണ്. നിങ്ങൾ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് എനിക്കറിയണം.'- യുവതി പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. ദിവസവും ആയിരക്കണക്കിന് സ്ത്രീകൾ യാത്രയ്ക്കായി റാപ്പിഡോ ഉപയോഗിക്കുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റാപ്പിഡോയാണ്. അതിനാൽ സംഭവത്തിൽ ഉടൻ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതികരണവുമായി റാപ്പിഡോ രംഗത്തെത്തി. ഡ്രൈവറെ റാപ്പിഡോയിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി അവർ അറിയിച്ചു.

English Summary

A Delhi woman reportedly jumped off a Rapido scooter after the driver allegedly took an unfamiliar route and refused to stop despite her repeated requests. She feared for her safety and wants strict action against the driver.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI, RAPIDO SCOOTER, WOMEN, RAPIDO EXPERIENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360