SignIn
Kerala Kaumudi Online
Thursday, 17 September 2026 10.54 PM IST

ഇതൊന്നും വിശ്വസിക്കരുതേ

READ ENGLISH VERSION
fake-news

ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങളെ ബന്ധപ്പെടുത്തിയും പെരുപ്പിച്ചു കാട്ടിയും വ്യാജ വാർത്തകൾ കുത്തിനിറച്ച സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി. ഇന്ത്യൻ തിരിച്ചടിക്കു മുന്നിൽ നട്ടം തിരിയുന്ന പാകിസ്ഥാൻ തോൽവി മറയ്‌ക്കാൻ സമൂഹമാദ്ധ്യമങ്ങളെ ദുർവിനിയോഗം ചെയ്യുന്നുണ്ട്. പാക് ഹാൻഡിലുകളാണ് തെറ്റായ പല വാർത്തകളുടെയും ഉറവിടം.

ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും തെറ്റായവാർത്തകൾ പങ്കിടരുതെന്നും കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വ്യാജ വാർത്തകൾ കണ്ടെത്താൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അതീവ ജാഗ്രതയിലുമാണ്.

പ്രചരിക്കുന്ന ചില വാർത്ത വാർത്തകൾ

പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് 2020 ൽ ലെബനനിലെ ബെയ്റൂട്ടിൽ നടന്ന സ്‌ഫോടന ദൃശ്യം.

 ഒരു ഇന്ത്യൻ പോസ്റ്റ് പാകിസ്ഥാൻ സൈന്യം നശിപ്പിച്ചെന്ന വ്യാജ വീഡിയോ പാകിസ്ഥാൻ ഹാൻഡിലുകളിലൂടെ പ്രചരിക്കുന്നു

 ജലന്ധറിൽ നിന്നുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന ഡ്രോൺ ആക്രമണ വീഡിയോ ഒരു കൃഷിയിടത്തിലെ തീപിടിത്തത്തിന്റേതാണ്. വീഡിയോയുടെ സമയം രാത്രി 7:39 എന്ന് കാണാം. ഡ്രോൺ ആക്രമണം രാത്രി എട്ടരയോടെ ആയിരുന്നു.

ജമ്മു വ്യോമസേനാതാവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടന്നുവെന്ന

തരത്തിൽ പ്രചരിക്കുന്നത് 2021 ആഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിൽ നടന്ന സ്‌ഫോടനത്തിന്റേത്.

 സംഘർഷത്തിന്റെ പേരിൽ രാജ്യത്തെ എ.ടി.എമ്മുകൾ 2-3 ദിവസത്തേക്ക് അടച്ചിടുമെന്ന വാട്ട്സ്‌ആപ്പ് സന്ദേശം വ്യാജം

 ഇന്ത്യയ്‌ക്കെതിരായ പാക് ആക്രമണമെന്ന നിലയിൽ

പ്രചരിക്കുന്നത് ഒരു വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങൾ. ഇവ മൂന്നു വർഷത്തിലേറെയായി ഇന്റർനെറ്റിലുണ്ട്.

 ഇന്ത്യയുടെ സുഖോയ് 30 വിമാനം പാകിസ്ഥാനിലെ മുസാഫറാബാദിൽ വെടിവച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്നും പറഞ്ഞ് പ്രചരിക്കുന്നത് 2014 ഒക്‌ടോബർ 14ന് പൂനെ കുൽവാഡി ഗ്രാമത്തിൽ പരിശീലനത്തിനിടെ തകർന്നു വീണ വിമാനത്തിന്റേത്.

 ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫെയ്സ്ബുക്കിൽ ഉണ്ടോ. അജിത് ഡോവലിന്റേത് എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ട്. അദ്ദേഹിന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല

 ഇന്ത്യൻ സൈന്യത്തിന്റെ ആധുനികവത്‌കരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ട് തുറന്നുവെന്ന വാട്ട്‌സ്ആപ്പ് സന്ദേശം വ്യാജം.

 ജമ്മുവിലെ പാകിസ്ഥാൻ ആക്രമണം എന്ന പേരിൽ പ്രചരിക്കുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ളാദേശിലെ ധാക്കയിൽ നടന്ന സംഭവത്തിന്റേത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FAKENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360