SignIn
Kerala Kaumudi Online
Saturday, 27 June 2026 3.42 PM IST

ട്രെയിനിൽ ബാത്‌റൂമിലിരുന്നുപോലും പുകവലിക്കാൻ ഇനി കഴിയില്ല, പിടിക്കപ്പെട്ടാൽ ഉഗ്രൻ ശിക്ഷ പിന്നാലെ

trains

ചെന്നൈ: അത്യാധുനിക സംവിധാനങ്ങളോടെ പുറത്തിറങ്ങിയ സെമി ഹൈസ്‌പീഡ് ട്രെയിനുകളാണ് വന്ദേഭാരത് എക്‌സ്‌പ്രസുകൾ. നിരവധി പുത്തൻ ഫീച്ചറുകളടങ്ങിയ ഈ ട്രെയിനുകളിൽ രാജ്യത്ത് ആദ്യമായി ഫയർ ഡിറ്റക്ഷൻ സിസ്റ്റം (എഫ്‌ ഡി ‌എസ്) ഉൾപ്പെടുത്തിയിരുന്നു. കോച്ചുകളിലെ ടോയ്‌ലറ്റുകളിൽ പുകവലിയോ തീപിടിത്തമോ മറ്റോ ഉണ്ടായാൽ എഫ്‌ഡി‌എസിലെ സെൻസറുകൾ പ്രവർത്തിക്കുകയും വണ്ടി ഉടൻ നിൽക്കുകയും ചെയ്യും. ഈ സംവിധാനം പിന്നീട് അതിലെ കോച്ചുകളിലേക്കും ഏർപ്പെടുത്തി.

നിലവിൽ പുതുതായി നിർമ്മിച്ച് പുറത്തിറങ്ങിയ എൽഎച്ച്ബി കോച്ചുകളിലും എഫ് ‌ഡി എസ് ഉണ്ട്. എന്നാൽ ഇവയ്‌ക്ക് പുറമേ ഇനി പഴയ കോച്ചുകളിലും എഫ് ഡി എസ് സ്ഥാപിക്കാൻ പോകുകയാണ്. കോച്ചുകളിലും അവയിലെ ടോയ്‌ലറ്റുകളിലും എഫ് ഡി എസ് ഘടിപ്പിക്കും. പുക ഉയർന്നാൽ ഉടൻ ട്രെയിൻ നിൽക്കും. റെയിൽവെ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇത് ഘടിപ്പിക്കുക. വണ്ടി നിർത്തിയതിന് കാരണം പുകവലിയാണെന്നോ തീ കാരണമെന്നോ തെളിഞ്ഞാൽ വണ്ടി വൈകുമെന്നത് മാത്രമല്ല പിഴ ശിക്ഷയും ഇനി ലഭിക്കും. ടെക്‌നിക്കൽ ജീവനക്കാരെത്തി വണ്ടി സുരക്ഷിതമെന്ന് തെളിഞ്ഞാലേ പിന്നെ യാത്രപുറപ്പെടാനാകൂ. വണ്ടി നിൽക്കാൻ കാരണക്കാരായവർക്ക് പിന്നാലെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നടപടികളുണ്ടാകാനും കോടതിയിൽ കേസെത്തുന്നതിനും ഇടയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TRAINS, FDS, FIRE INCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360