ഭാവ്‌നഗർ: ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് നാലുപേർ മരിച്ചു. ഭാവ്‌നഗറിലെ മദ്യസൽക്കാരത്തിൽ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെ ആയിരുന്നു സംഭവം. മദ്യപിച്ചതിന് പിന്നാലെ ആളുകൾക്ക് അസ്വസ്ഥത ഉണ്ടായി. നാലുപേർ ഉടൻതന്നെ മരിച്ചു. മറ്റുള്ളവരെ ഭാവ്‌നഗർ സിറ്റി ആശുപത്രി, ആരോഗ്യാം ആശുപത്രി, ബിഐഎംഎസ് ആശുപത്രി, വേദ് ഐസിയും എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ പ്രത്യേക മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണ്.
ഭാവ്‌നഗർ, മദ്ധ്യപ്രദേശ് സ്വദേശികൾ ചേർന്നാണ് വ്യാജമദ്യ വിൽപ്പന നടത്തിയത്. വ്യാജമദ്യം വിലകൂടി യഥാർത്ഥ മദ്യത്തിന്റെ കുപ്പിയിൽ നിറച്ച് ശരിക്കുമുള്ള മദ്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു വിൽപ്പന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികൾ മദ്യം വിൽക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ആകെ എത്ര കുപ്പി മദ്യം വിറ്റുവെന്നും ഏതൊക്കെ പ്രദേശങ്ങളിലാണ് മദ്യവിതരണം ചെയ്‌തതെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വ്യാജ മദ്യത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു. ഗുജറാത്തിൽ മദ്യ ഉൽപ്പാദനത്തിനും വിൽപ്പനയ്‌ക്കും ഉപയോഗത്തിനും നിരോധനമുണ്ട്. മദ്യനിരോധനം നിലനിൽക്കെയാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു അപകടം ഉണ്ടായിരിക്കുന്നത്.
Four people died and several others were hospitalized after allegedly consuming spurious liquor at a gathering in Kharadi village, Bhavnagar, Gujarat. Police have detained 10 people and are investigating the source and distribution of the fake alcohol. Samples have been sent for forensic testing. The incident occurred despite Gujarat’s prohibition on alcohol production, sale and consumption.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |