ന്യൂഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 9.16 ഓടെയാണ് 6E2102 എന്ന വിമാനം ഗോവയിൽനിന്ന് പറന്നുയർന്നത്. മിനിറ്റുകൾക്കകം വിമാനത്തിൽ എഞ്ചിൻ തകരാർ കണ്ടെത്തുകയായിരുന്നു.
229 യാത്രക്കാരുമായി ഗോവയിലെ മനോഹർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. വിമാനം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് ഗോവ വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. രാവിലെ 11.45ന് ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം രാവിലെ 9.50 ഓടെയാണ് ഗോവയിൽ തിരിച്ചിറക്കിയത്.
An IndiGo flight, 6E2102, operating from Goa to Delhi, declared an emergency after experiencing an engine failure. The flight, scheduled to arrive in Delhi at 11:45 am, was diverted and landed safely at Manohar International Airport in Goa.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |