SignIn
Kerala Kaumudi Online
Monday, 05 October 2026 5.13 PM IST

നാളെ മുതൽ വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന  സർചാർജ്  ഉയർത്തി ഇൻഡിഗോ

indigo
പ്രതീകാത്മകചിത്രം

ന്യൂഡൽഹി: വ്യോമയാന ഇന്ധനവില വർദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിക്കുന്നതായി ഇൻഡിഗോ അറിയിച്ചു. പരിഷ്കരിച്ച നിരക്കുകൾ ഒക്‌ടോബർ ആറ് മുതൽ നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വർദ്ധനവുണ്ടാകും. യാത്രാ ദൂരത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സർവീസുകൾക്ക് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്.

500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഇന്ധന ചാർജ് 375 രൂപയാക്കി. നിലവിൽ ഇത് 275 രൂപയായിരുന്നു. 501 മുതൽ 1000 കിലോമീറ്റർ വരെ ദൂരമുള്ള വിമാനയാത്രയ്ക്ക് 600 രൂപയാണ് സർചാർജ്. 400 രൂപയിൽ നിന്നാണ് ഇത് 600 ആക്കിയത്. 1,001 മുതൽ 1,500 കിലോമീറ്ററിൽ വരെ ദൂരമുള്ള റൂട്ടുകളിൽ ഈ തുക 900 രൂപയും 1,501 മുതൽ 2,000 കിലോമീറ്റർ വരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും. 2,000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജായി 1,300 രൂപയായിരിക്കും ഈടാക്കുക. ആഭ്യന്തര റൂട്ടുകളിലെ നിരക്കാണിത്.

അന്താരാഷ്ട്ര റൂട്ടുകളിലും സർചാർജ് പരിഷ്കരിച്ചിട്ടുണ്ട്. ആഫ്രിക്കൻ സർവീസുകൾക്ക് 6,000 രൂപയും, യൂറോപ്പ് സർവീസുകൾക്ക് 10,000 രൂപയുമാണ്. യൂറോപ്പിലേക്കുള്ള സർചാർജ് നിരക്ക് ഏപ്രിലിൽ വരുത്തിയ നിരക്ക് വർദ്ധനവ് അനുസരിച്ച് നിലവിൽ പതിനായിരം രൂപ തന്നെയാണ്. തെക്കുകിഴക്കൻ ഏഷ്യ, ജിസിസി മിഡിൽ ഈസ്റ്റ്, വടക്കൻ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് ഇന്ധന സർചാർജ് 5,500 രൂപയായിരിക്കും.

English Summary

IndiGo has announced an increase in fuel surcharges for domestic and international flights from October 6 following a rise in aviation turbine fuel prices. Domestic fuel surcharges will increase based on travel distance, while international routes will also have revised charges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIGO FUEL SURCHARGE, FLIGHT TICKET PRICE HIKE, INDIGO FLIGHT TICKETS, AVIATION FUEL PRICE, DOMESTIC FLIGHT FARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360