ലക്‌നൗ: ഹോട്ടൽ മുറിയിൽ നവവധു കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. മദ്ധ്യപ്രദേശിലെ വിദിഷ സ്വദേശിനി മുസ്‌കാൻ സിമോലിയ (28) ആണ് മരിച്ചത്. ബാങ്ക് മാനേജരായ നീലേഷ് ആണ് ഭർത്താവ്. ഉത്തർപ്രദേശ് ഝാൻസിയിലെ സിപ്രിയിലുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 29നാണ് മുസ്‌കാനും നീലേഷും വിവാഹിതരായത്. റെയിൽവേ ജൂനിയർ എഞ്ചിനീയർ പരീക്ഷയുടെ തയ്യാറെടുപ്പുകൾക്കായി ഒക്‌ടോബർ പത്തിന് മുസ്‌കാൻ സ്വന്തം വീട്ടിലെത്തി. കഴിഞ്ഞ 23ന് മുസ്‌കാന്റെ വീട്ടിലെത്തിയ നീലേഷ് അമ്മായിയെ കാണാനെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഇവർ ഹോട്ടലിലേക്കാണ് പോയതെന്ന് യുവതിയുടെ പിതാവ് രാംജി ലാൽ ആരോപിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് ഹോട്ടലിൽ മുറിയെടുത്തത്. മുസ്‌കാന് സുഖമില്ലെന്ന് പറഞ്ഞ് പിറ്റേദിവസം രാവിലെ നീലേഷ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾതന്നെ മുസ്‌കാൻ മരണപ്പെട്ടിരുന്നുവെന്ന് ഡോക്‌ടർമാർ പറയുന്നു.
ഹോട്ടൽ ജീവനക്കാരനും നീലേഷിനും പുറകെയായി മുസ്‌കാൻ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരനാണ് ആദ്യം മുറിയുടെ അകത്തുകടന്നത്, പിന്നാലെ നീലേഷും. മുറിയുടെ വാതിൽക്കലെത്തിയ മുസ്‌കാൻ ഒരു നിമിഷം നിൽക്കുന്നതും തുടർന്ന് പുറകിലേയ്ക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം മുസ്‌കാനെ നീലേഷ് അകത്തേയ്ക്ക് എടുത്തുകൊണ്ട് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
മകളുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. നീലേഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായും ഇത് മുസ്‌കാനിൽ നിന്ന് മറച്ചുവച്ചിരുന്നുവെന്നും പിതാവ് പറയുന്നു. ആദ്യഭാര്യ ഇൻഡോറിലാണ് താമസം. വിവരമറിഞ്ഞതിനുശേഷം മുസ്‌കാനും നീലേഷും പതിവായി വഴക്കിട്ടിരുന്നു. മുസ്‌കാന്റെ തലയിൽ പരിക്കേറ്റ പാടുണ്ടെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ നീലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
यूपी,झांसी।
होटल रूम के गेट पर खड़ी नवविवाहिता 5 सेकेंड में मौत!मुस्कान के हाथों की मेंहदी का रंग भी अभी उतरा नहीं था!
पिता ने 4 महीने पहले धूमधाम से उसे विदा किया था, उसकी मौत ने परिवार को तोड़कर रख दिया। झांसी के एक होटल का CCTV सामने आया है, जिसमें मुस्कान पति नीलेश के साथ पहुंचती है और कुछ ही सेकेंड बाद अचानक जमीन पर गिर जाती है।पिता का आरोप है कि पति नीलेश उसे मौसी के घर ले जाने की बात कहकर लाया था, लेकिन होटल लेकर पहुंच गया। परिजनों ने हत्या की आशंका जताते हुए कार्रवाई की मांग की है।
— Zuber Akhtar (@Zuber_Akhtar1) October 26, 2026
#cctv
#viralvideo
A 28-year-old newlywed, Muskan Simoliya, was found dead after collapsing inside a hotel in Jhansi, Uttar Pradesh. Her family suspects murder, alleging that her husband, bank manager Nilesh, concealed a previous marriage and had taken her to the hotel under false pretences. CCTV footage shows her collapsing near the room entrance. Police are questioning Nilesh, while the cause of death awaits the post-mortem report.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |