SignIn
Kerala Kaumudi Online
Sunday, 14 June 2026 6.28 PM IST

ഹോംവർക്കിന് സഹോദരിയുടെ സഹായം തേടി; പ്ലേ സ്‌കൂൾ വിദ്യാർത്ഥിനിയുടെ കവിളിലടിച്ച് ക്രൂരശിക്ഷ, വീഡിയോ പുറത്ത്‌

shashikesh-kashyap

റാഞ്ചി: പ്ലേ സ്‌കൂൾ വിദ്യാർത്ഥികളായ കുട്ടികളെ ക്ലാസ് മുറിയിൽ ക്രൂരമായി മർദ്ദിച്ച് സ്കൂൾ പ്രിൻസിപ്പൽ. ജാർഖണ്ഡിലെ ജപ്‌ലയിലുള്ള 'ലക്ഷ്മി ശിശു വാടിക പ്ലേ സ്‌കൂളി'ലാണ് ഞെട്ടിക്കുന്ന സംഭവം. പ്രിൻസിപ്പൽ ശശികേഷ് കശ്യപ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള പിഞ്ചുകുഞ്ഞുങ്ങളെ വരിയായി നിർത്തി ഒന്നിലധികം തവണ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ക്ലാസ് മുറിയുടെ വാതിലിന് പിന്നിൽ നിന്ന് ആരോ രഹസ്യമായി പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഒരു കൊച്ചുപെൺകുട്ടിയെ ക്രൂരമായി തല്ലിയ ശേഷം 'നീ എന്തിനാണ് അവരെക്കൊണ്ട് എഴുതിച്ചത്?' എന്ന് പ്രിൻസിപ്പൽ ചോദിക്കുന്നതും തുടർന്ന് കുട്ടിയെ ശുചിമുറിയിലേക്ക് പോകാൻ ആജ്ഞാപിക്കുന്നതും വീഡിയോയിൽ കാണാം.

മറ്റൊരു കുട്ടിയുടെ അടുത്തെത്തിയ ഇയാൾ, എന്തുകൊണ്ടാണ് ഹോംവർക്ക് ചെയ്യാൻ ചേച്ചിയുടെ സഹായം തേടിയത് എന്ന് ചോദിച്ചാണ് മുഖത്തടിച്ചത്. ശിക്ഷയുടെ ഭാഗമായി കുട്ടിയെ ക്ലാസിൽ നിന്നും പുറത്താക്കുകയും ചെയ്തു. മർദ്ദനമേറ്റ കുരുന്നുകൾ ഭയന്നുവിറച്ച് ഉറക്കെക്കരയുന്നത് വീഡിയോയിൽ വ്യക്തമാണ്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിച്ചതോടെ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, LATESTNEWS, JARKHAND, RANCHI, SLAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360