SignIn
Kerala Kaumudi Online
Friday, 05 June 2026 2.08 PM IST

'ദേശീയ പാർട്ടികൾ തമിഴ്നാടിന് മനസിലാകുന്ന ഭാഷ സംസാരിക്കുന്നില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ

annamalai

ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കെ. അണ്ണാമലൈ. ദേശീയ പാർട്ടികൾ തമിഴ്നാടിന് മനസിലാകുന്ന ഭാഷ സംസാരിക്കുന്നില്ല. ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച ആറ് വർഷം സുപ്രധാന അവസരമായും പഠനാനുഭവമായും ഞാൻ കണക്കാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിക്ക് ശേഷം മാദ്ധ്യമങ്ങൾക്ക് നൽകിയ വീഡിയോയിലൂടെയാണ് അണ്ണാമലൈയുടെ പ്രതികരണം.

ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് വലിയൊരു കാര്യമാണെന്ന് പറഞ്ഞ അണ്ണാമലൈ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപി ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഞങ്ങളുടെ ലക്ഷ്യങ്ങൾ വലുതാണെന്നും യഥാർത്ഥ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരു രാഷ്ട്രീയത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'എന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കത്തിൽ പഠിക്കാനും അനുഭവം നേടാനും വേണ്ടി ഞാൻ വിജയകാന്ത് സ്ഥാപിച്ച പാർട്ടിയിൽ ഒരു ഇന്റേൺ ആയി ചേർന്നു. തുടർന്ന് ഞാൻ എന്റെ പൊതുജീവിതം ബിജെപിയുമായി ചേർന്ന് മുന്നോട്ടുപോയി. ഇന്ന് എനിക്ക് 42 വയസുണ്ട്. കഴിഞ്ഞ 17 വർഷമായി പുതിയൊരു ബദൽ രാഷ്ട്രീയത്തിന് വേണ്ടി പോരാടുകയാണ്. അർത്ഥവത്തായ ഒരു മാറ്റം ഞാൻ ആഗ്രഹിച്ചു. നമ്മുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഉയർന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കാൻ പോകുന്നു. നമുക്ക് തമിഴ്നാടിനെ മുന്നോട്ടുകൊണ്ടുവരണം. ഞാൻ ബിജെപിയിൽ ചേർന്നപ്പോൾ രജനീകാന്ത് എന്നെ നേരിട്ട് അഭിനന്ദിക്കുകയും എന്റെ രാഷ്ട്രീയ യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു'- അണ്ണാമലൈ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANNAMALAI, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360