SignIn
Kerala Kaumudi Online
Saturday, 15 August 2026 10.54 AM IST

അർദ്ധനഗ്നയായി കാളിദേവി; വിമർശനങ്ങൾക്ക് പിന്നാലെ ക്ഷമാപണം നടത്തി നൃത്തസംഘം

kali
നൃത്തപരിപാടിയിലെ ദൃശ്യം

കൊൽക്കത്ത: കാളിദേവിയുടെ നൃത്തം അവതരിപ്പിച്ച കൊൽക്കത്ത നൃത്തസംഘത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നൃത്തത്തിലെ കാളിദേവിയുടെ വസ്ത്രധാരണയാണ് അതിന് കാരണം. കൊൽക്കത്തയിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിമർശനം ഉയർന്നത്.

അർദ്ധനഗ്നയായാണ് കാളിയെ നൃത്തത്തിൽ അവതരിപ്പിച്ചത്. ഇത് വലിയ വിമർശനത്തിന് കാരണമായി. പിന്നാലെ നൃത്തസംഘം ക്ഷമാപണം നടത്തിയിട്ടുണ്ട്. നിത്യ ഫാക്കൽറ്റി ഓഫ് സൈറ്റ് എന്ന സംഘമാണ് നൃത്തം അവതരിപ്പിച്ചത്. വസ്ത്രധാരണയിലും സ്റ്റേജ് അവതരണത്തിലും കൂടുതൽ നിയന്ത്രണം വേണമായിരുന്നുവെന്നും ഗ്രൂപ്പ് സമ്മതിച്ചു. മതവികാരങ്ങളെ വ്രണപ്പെടുത്താൻ തങ്ങൾ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അവർ ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.


നൃത്ത ശൈലി, അവതരണം എന്നിവ കലാകാരന്റെ സ്വന്തം തീരുമാനമാണെന്നും നൃത്ത സംഘം പറഞ്ഞതനുസരിച്ച് സ്ക്രിപ്റ്റും ഓഡിയോയും മാത്രമാണ് നൽകിയതെന്ന് പരിപാടിയുടെ സംഘാടകർ വ്യക്തമാക്കി. റിഹേഴ്സലിനിടെയും ഇത്തരം വസ്ത്രധാരണം കണ്ടില്ലെന്ന് അവർ വ്യക്തമാക്കി.

English Summary

A Kolkata-based dance group has faced criticism on social media over a performance portraying Hindu goddess Kali. The controversy arose after a video of the performance went viral, with viewers objecting to the costume and stage presentation. The dance group later apologised, stating that it never intended to hurt religious sentiments and acknowledging that greater care should have been taken with the costume and presentation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALI DEVI DANCE, KOLKATA DANCE CONTROVERSY, DANCE GROUP APOLOGY, KALI PERFORMANCE CONTROVERSY, HINDU DEITY DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360