SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

പുതുവർഷത്തിൽ കൊടുംക്രൂരത, അമ്മയെയും സഹോദരിമാരെയും കൊലപ്പെടുത്തി 24കാരൻ

d

ലക്നൗ: പുതുവത്സര ദിനത്തിൽ ഉത്തർപ്രദേശിലെ ലക്നൗവിൽ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. സംഭവത്തിൽ ആഗ്ര സ്വദേശി അർഷാദിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അർഷാദിന്റെഅമ്മ അസ്മ,സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നത്. കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭക്ഷണത്തിൽ ലഹരി കലർത്തി നൽകിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.വിശദമായ അന്വേഷണം ആരംഭിച്ചെന്നും ഫോറൻസിക് സംഘം പരിശോധന നടത്തുകയാണെന്നും ഡി.സി.പി അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.

സംഭവത്തിൽ അർഷാദിന്റെ പിതാവിനും പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഭൂമാഫിയ: അഭിമാനം

രക്ഷിച്ചെന്ന് യുവാവ്

അതിനിടെ ഭൂമാഫിയയുടെ ഭീഷണിയാണ് കൊലപാതകത്തിലെത്തിച്ചതെന്ന് അർഷദ് പൊലീസിനോട് പറഞ്ഞു.

കുടുംബത്തെ ഇറക്കിവിടുമെന്നും സഹോദരിമാരെ വിൽക്കുമെന്നുമായിരുന്നു ഭീഷണി. ക്രൂരകൃത്യം ചെയ്യാൻ പിതാവിന്റെ സഹായം ഉണ്ടായിരുന്നുവെന്നും ഇയാളുടേതായി പുറത്തുവന്ന വീഡിയോയിൽ പറയുന്നു. അമ്മയെയും മൂന്നു സഹോദരിമാരെയും കൊലപ്പെടുത്തിയെന്നും നാലാമത്തെയാൾ ഇപ്പോൾ മരിക്കുമെന്നും പറയുന്നു.

കഴുത്ത് ഞെരിച്ചശേഷം കൈഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്.

' സമീപപ്രദേശത്തുള്ളവരുടെ ഉപദ്രവം സഹിക്കാനാവാതെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. അമ്മയെയും സഹോദരിമാരെയും ഞാൻ കൊന്നു. പൊലീസിന് ഈ വിഡിയോ ലഭിക്കുമ്പോൾ മനസ്സിലാക്കണം പ്രദേശവാസികളാണ് ഇതിന് ഉത്തരവാദിയെന്ന്. ഞങ്ങളെ ശല്യംചെയ്ത് അവർ വീട് സ്വന്തമാക്കി. ഞങ്ങളുടെ ശബ്ദം ആരും കേട്ടില്ല. 15 ദിവസമായി ഞങ്ങൾ തെരുവിലാണ്. തണുപ്പത്ത് അലയുന്നു. കുട്ടികൾ ഇങ്ങനെ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. - പൊലീസിനോട് അർഷദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360