SignIn
Kerala Kaumudi Online
Sunday, 21 June 2026 8.17 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി 75ാം വയസിൽ വിരമിക്കുമോ? മുൻനിലപാടിൽ ​ വിശദീകരണവുമായി മോഹൻ ഭഗവത്

READ ENGLISH VERSION

kk

ന്യൂഡൽഹി : നേതാക്കൾ 75ാം വയസിൽ വിരമിക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് മുൻപ് നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 75ാം വയസിൽ വിരമിക്കുമോ എന്ന് ചോദ്യം ഉയർത്തി രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുകയാണ് മോഹൻ ഭഗവത്. നരേന്ദ്രമോദി വിരമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനോ മറ്റാരെങ്കിലുമോ വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല. സംഘടന ആവശ്യപ്പെടുന്നിടത്തോളം തുടരും. ബി.ജെ.പിയുമായി ഭിന്നതയില്ലെന്നും ഭഗവത് പറഞ്ഞു. ആർ.എസ്.എസിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം,

ഞാൻ വർഷങ്ങളായി ആർ.എസ്.എസിനെ നയിക്കുന്നു. ബി.ജെ.പിയാണ് സർക്കാരിനെ നയിക്കുന്നത്. അതിനാൽ ഞങ്ങൾക്ക് ഉപദേശം നൽകാൻ മാത്രമേ കഴിയൂ. തീരുമാനമെടുക്കാൻ കഴിയില്ല. ബി,ജെ,പി പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതിൽ ആർ.എസ്.എസിന് ഒന്നും പറയാൻ ഇല്ല. കേന്ദ്ര സർക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു.വിവിധ കാര്യങ്ങളിൽ സംഘത്തിന് നിർദ്ദേശങ്ങൾ നൽകാൻ കഴിയും, പക്ഷേ തീരുമാനം എല്ലായ്‌പ്പോഴും ബി.ജെ.പിയുടേതാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു, സംഘടന ഭരണത്തിലോ രാഷ്ട്രീയ നിയമനങ്ങളിലോ ഇടപെടുന്നില്ലെന്നും മോഹൻ ഭഗവത് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MOHAN BHAGAWAT, PM NARENDRA MODI, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360