SignIn
Kerala Kaumudi Online
Sunday, 09 August 2026 1.05 AM IST

900 കിലോമീറ്റർ ഒറ്റയ്‌ക്ക് യാത്രചെ‌യ്‌തു,​ അഭിനയമോഹവുമായി വീടുവിട്ടിറങ്ങിയ പതിനാറുകാരനെ കണ്ടെത്തിയത് ഫിലിം സിറ്റിയിൽ

act-in-tmkoc
ഒളിച്ചോടിയ പതിനാറുകാരൻ

മുംബയ്: അഭിനയ മോഹവുമായി വീട്ടിൽ നിന്നും ഒളിച്ചോടിയ പതിനാറുകാരനെ മുംബയിൽ കണ്ടെത്തി. പ്രശസ്ത ടെലിവിഷൻ പരമ്പരയായ 'താരാക് മെഹ്ത കാ ഉൽട്ട ചഷ്മ'യിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായാണ് കുട്ടി മദ്ധ്യപ്രദേശിൽ നിന്നും മുംബയിലേക്ക് വണ്ടികയറിയത്. കാണാതായ കുട്ടിയെ പിന്നീട് ഫിലിം സിറ്റിയിൽ വച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഗോറെഗോണിലെ ഫിലിം സിറ്റിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടക്കുകയായിരുന്ന കുട്ടിയെയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ സീരിയലിൽ അഭിനയിക്കാനാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിയാണ് കുട്ടി. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ പോകുകയാണെന്ന് പറഞ്ഞാണ് കുട്ടി വീടുവിട്ടിറങ്ങിയത്.

ചിന്ദ്വാര റെയിൽവേ സ്റ്റേഷനിൽ നിന്ന് നാഗ്പൂരിലേക്കും അവിടെ നിന്നും മറ്റൊരു ട്രെയിൻ പിടിച്ച് മുംബയിലേക്കും യാത്ര ചെയ്യുകയായിരുന്നു. അടുത്ത ദിവസം പുലർച്ചെ ഗോറെഗോൺ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ കുട്ടി അവിടെനിന്ന് നടന്നാണ് ഫിലിം സിറ്റിയിൽ എത്തിച്ചേർന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടിയെ കണ്ടെത്തിയ വിവരം പൊലീസ് കുടുംബത്തെ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ പിതാവ് മകനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. നിലവിൽ കുട്ടി പൊലീസിന്റെ സംരക്ഷണയിലാണ്. പിതാവ് മുംബയിലേക്ക് തിരിച്ചിട്ടുണ്ട്.

English Summary

A 16-year-old schoolboy from Madhya Pradesh ran away from home to act in the popular television serial Taarak Mehta Ka Ooltah Chashmah. Mumbai Police found the boy roaming suspiciously near Film City in Goregaon and took him into custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTING PASSION, LATESTNEWS, NATIONALNEWS, FILM CITY, MUMBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360