SignIn
Kerala Kaumudi Online
Monday, 21 September 2026 4.04 AM IST

ഐ എസ് ബന്ധം: ഗുജറാത്തിൽ നാല് പേർ അറസ്റ്റിൽ

is

അഹ്‌മദാബാദ്: ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീയടക്കം നാല് പേർ ഗുജറാത്തിലെ തീരദേശ നഗരമായ പോർബന്തറിൽ അറസ്റ്റിൽ. ഇവരിൽ ഒരാൾ വിദേശിയാണ്. പ്രതികളുടെ പേരുകളോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഗുജറാത്തിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. എ.ടി.എസ് ഡി.ഐ.ജി ദീപൻ ഭദ്രൻ, എസ്‌.പി സുനിൽ ജോഷി, ഡിവൈ.എസ്‌.പി മാരായ കെ.കെ. പട്ടേൽ, ശങ്കർ ചൗധരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭീകരവാദികളെ പിടികൂടിയത്.

അറസ്റ്റിലായ വിദേശ പൗരൻ ഏത് രാജ്യത്ത് നിന്നുള്ളതാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി പരസ്പരം ബന്ധം പുലർത്തിയിരുന്ന ഇവർ രാജ്യം വിട്ട് ഐ.എസിൽ ചേരാൻ പദ്ധതിയിട്ടിരുന്നു. എ.ടി.എസ് ഇവരെ തിരിച്ചറിയുകയും നീക്കങ്ങൾ ജൂൺ 9 മുതൽ നിരീക്ഷിക്കുകയുമായിരുന്നു.

ഇറാനിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫിലിയേറ്റ് ആയ ഖൊറാസാൻ പ്രവിശ്യയുമായി 4 ഭീകരന്മാർക്കും ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫിലിയേറ്റ് ആയ ഖൊറാസാൻ പ്രവിശ്യയുമായി ഇവർക്ക് സുഹൃത്തുക്കൾ ഉള്ളതായും കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360