SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

ലൈംഗികാതിക്രമം: അദ്ധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

w

കോയമ്പത്തൂർ: വാൽപ്പാറയിലെ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ 6 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകർ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. കൊമേഴ്സ് വിഭാഗത്തിലെ അസി. പ്രഫസർമാരായ എസ്. സതീഷ്കുമാർ (39), എം. മുരളിരാജ് (33), ലാബ് ടെക്‌നീഷ്യൻ അൻബരസു (37), നൈപുണ്യ കോഴ്‌സ് പരിശീലകൻ എൻ. രാജപാണ്ടി (35) എന്നിവരെയാണ് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസർ ആർ. അംബികയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. വാട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ക്ലാസിലും ലാബിലും വച്ച് ശല്യപ്പെടുത്തിയെന്നും മോശം രീതിയിൽ സ്പർശിച്ചെന്നും പെൺകുട്ടികൾ സംസ്ഥാന വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360