
ന്യൂഡൽഹി : ആശ്രമം മാനേജരെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിംഗ് ഉൾപ്പെടെ അഞ്ചു പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. കൊല്ലപ്പെട്ട രഞ്ജിത് സിംഗിന്റെ മകൻ ജഗ്സീർ സിംഗ് സമർപ്പിച്ച ഹർജിയിൽ സി.ബി.ഐക്കും പ്രതിപട്ടികയിലുണ്ടായിരുന്നവർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി. 2021ൽ ഹരിയാന പഞ്ച്കുലയിലെ സി.ബി.ഐ പ്രത്യേക കോടതി പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചെങ്കിലും പഞ്ചാബ് - ഹരിയാന ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |