SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

സിദ്ധരാമയ്യയ്ക്കെതിരെ ഇ.ഡി കേസും

s

 കള്ളപ്പണം വെളുപ്പിച്ചെന്ന്

ബംഗളൂരു: മുഡ ഭൂമി കുംഭകോണക്കേസിൽ വിചാരണ നേരിടാൻ പോകുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഇ.ഡി കുരുക്കും. മുഡ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിനാണ് ഇ.ഡി ഇന്നലെ കേസ് എടുത്തത്. പ്രാഥമികാന്വേഷണം ആരംഭിച്ചതായാണ് വിവരം.

സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ കർണാടക ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെ കഴിഞ്ഞയാഴ്ച സംസ്ഥാന ലോകായുക്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിട്ടി (മുഡ)​ സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കും ബന്ധുക്കൾക്കും അനധികൃതമായി പതിനാലിടങ്ങളിൽ കോടികൾ വിലയുള്ള ഭൂമി അനുവദിച്ചെന്നാണ് കേസ്. അതേസമയം,​ താൻ നിരപരാധിയാണെന്നും കേന്ദ്ര സർക്കാർ കള്ളക്കേസെടുത്ത് ദ്രോഹിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360