SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ആദ്യ ശക്തി തെളിയിക്കലിന് വിജയ്; ടി.വി.കെ സംസ്ഥാന സമ്മേളനം നാളെ

d

ചെന്നൈ: നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യ ശക്തി പ്രകടനമാവുന്ന തമിഴ്നാട് വെട്രികഴകത്തിന്റെ (ടി.വി.കെ) ആദ്യ സംസ്ഥാന പൊതുസമ്മേളനം നാളെ വില്ലുപുരത്തെ വിക്രവാണ്ടിയിൽ നടക്കും. ഗർഭിണികളും വിദ്യാർത്ഥികളും രോഗബാധിതരായിട്ടുള്ളവരും പങ്കെടുക്കേണ്ടതില്ലെന്നും വീട്ടിൽ സുരക്ഷിതമായി ഇരുന്ന് ടി.വിയിൽ സമ്മേളനം കണ്ടാൽ മതിയെന്നും വിജയ് അഭ്യർത്ഥിച്ചു. ഒട്ടേറെപ്പേരെത്തുന്ന യോഗത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യമുണ്ടാകാൻ സാദ്ധ്യതയുണ്ട്.

യോഗത്തിൽ പങ്കെടുക്കാനെത്തുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. പ്രവർത്തകർ മറ്റുള്ളവർക്കു മാതൃകയായിരിക്കണമെന്നും വിജയ് ഓർമിപ്പിച്ചു. മദ്യപിച്ച ശേഷം ആരും യോഗത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണമെന്നും മുൻപ് നിർദ്ദേശിച്ചിരുന്നു. ഇരുചക്രവാഹനങ്ങളിൽ വേദിയിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുതെന്നും നിർദേശമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതുതായി രജിസ്റ്റർ ചെയ്ത പാർട്ടികളുടെ പട്ടികയിൽ 26-ാമത്തെ പേരായി ടി.വി.കെ ഇടം നേടി. പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് അയച്ചിട്ടുണ്ട്. ഫ്ളാറ്റ് നമ്പർ 275, സീഷോർ ടൗൺ, എട്ടാം അവന്യൂ, പനയൂർ, ഈസ്റ്റ് കോസ്റ്റ് റോഡ്, ചെന്നൈ 600119 എന്നതാണ് പാർട്ടിയുടെ ഔദ്യോഗിക വിലാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360