SignIn
Kerala Kaumudi Online
Saturday, 24 October 2026 2.49 AM IST

നേഹയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

court

ന്യൂഡൽഹി: സമാധാന ബോണ്ട് കെട്ടിവയ്‌ക്കണമെന്ന സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്ട്രേട്ടിന്റെ നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സമാധാന ലംഘനമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകി 10,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണമെന്നായിരുന്നു നിർദ്ദേശം.

ഇതിനെതിരെ നേഹ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് വിസമ്മതിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പ് 135 പ്രകാരം പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മജിസ്ട്രേട്ടിന് അധികാരമുണ്ട്. നല്ലപെരുമാറ്റം ഉറപ്പാക്കാനാണ് ബോണ്ട് കെട്ടിവയ്‌പ്പിക്കുന്നതെന്നും വ്യക്തമാക്കി.

അക്കാലയളവിൽ കുറ്രാരോപിതരുടെ പെരുമാറ്റത്തെ കുറിച്ച് പരിശോധിക്കാൻ പ്രത്യേക അന്വേഷണപ്രക്രിയയും നിഷ്‌ക്കർഷിച്ചിട്ടുണ്ട്. അന്വേഷണകാലയളവിൽ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടിനു മുന്നിലുള്ള രേഖകളുടെ പക‌ർപ്പുകൾ നേഹയ്‌ക്ക് കൈമാറണം. എന്തു ഉത്തരവിറക്കിയാലും നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടണമെന്ന് ഹൈക്കോടതി താത്പര്യപ്പെട്ടു.

സമരം അവസാനിക്കില്ല

തങ്ങൾ ജയിലിലാണോ പുറത്താണോ എന്നത് പ്രസക്തമല്ലെന്നും സമരങ്ങൾ മുന്നോട്ടു പോകുമെന്നും കോക്രോച്ച് ജനത പാർട്ടി(സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ പ്രതികരിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ അടുത്തഘട്ടം തീരുമാനിക്കും. നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്ദറിൽ കടന്ന് പ്രതിഷേധിച്ച കേസിൽ ഇന്നലെ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരായ ശേഷമാണ് പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT, NEHABORA, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360