SignIn
Kerala Kaumudi Online
Saturday, 24 October 2026 2.49 AM IST

റെ‌യ്‌ഹാന്റെ പ്രദർശന വിവാദം; രാഹുലും പ്രിയങ്കയും തമ്മിൽ ഭിന്നതയെന്ന് ബിജെപി

bjp

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്ര‌യുടെ ചിത്രപ്രദർശന വിവാദം രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾക്കപ്പുറം കോൺഗ്രസിലെ കുടുംബഭിന്നതയിലേക്കും നീളുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തമ്മിൽ ഭിന്നതയുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ചിത്രങ്ങൾ ബിക്കാനീർ ഹൗസിൽ പ്രദർശിപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയ സംഭവത്തിൽ പ്രിയങ്ക പരസ്യമായി പ്രതികരിച്ചിട്ടും രാഹുൽ മൗനം പാലിക്കുന്നു.

റെയ്ഹാനെ രാഷ്ട്രീയത്തിലിറക്കാനുള്ള പ്രിയങ്കയുടെ നീക്കമാണ് വിവാദത്തിനു പിന്നിലെന്നും രാഹുലിന് പ്രിയങ്കയുടെ രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നുംവെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഡൽഹിയിലെ യുവജന പ്രക്ഷോഭങ്ങൾ ചിത്രീകരിച്ച ഫോട്ടോകൾ ഉൾപ്പെടെ 74 ചിത്രങ്ങൾ നീക്കാൻ ബിക്കാനീർ ഹൗസ് അധികൃതർ ആവശ്യപ്പെട്ടെന്നാണ് റെയ്ഹാന്റെ ആരോപണം. ചിത്രങ്ങൾ സ്ഥാപനത്തിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, RAHULGANDHI, PRIYANKA GANDHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360