SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

ബംഗാളിൽ ഭർത്താവിനൊപ്പം പോയ സ്ത്രീയ്ക്ക് കൂട്ടമാനഭംഗം

rape

കൊൽക്കത്ത: ആ‌ർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബംഗാളിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി.

നോർത്ത് 24 പർഗാനാസ് ജില്ലയിയിൽ ഭർത്താവിന്റെ മുന്നിൽ വച്ച് 20കാരിയെ എട്ടുപേർ ചേർന്ന് മാനഭംഗത്തിനിരയാക്കി. കാഞ്ചരപ്പാറ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കല്യാണിബാരക്പൂർ എക്‌സ്‌പ്രസ്‌വേയിലൂടെ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ.

ഇതിനിടെ പ്രതികൾ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് സമീപ പ്രദേശങ്ങളിലുള്ളവർ ഓടിയെത്തിയതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

ബുധനാഴ്ച രാവിലെ യുവതി പൊലീസ് സ്റ്രേഷനിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ എട്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ലഹരി മരുന്ന് കുത്തിവച്ച്

പീഡനം: ഡോക്ടർ അറസ്റ്റിൽ

അതിനിടെ,​ നോർത്ത് 24 പർഗാനാസ് ജില്ലയിൽ തന്നെ ലഹരിമരുന്ന് കുത്തിവച്ച് രോഗിയെ മാനഭംഗപ്പെടുത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. മാനഭംഗവും കൊലപാതകവും ഉൾപ്പെടുന്ന കേസുകളിൽ വധശിക്ഷ നിർബന്ധമാക്കുന്ന പുതിയ ബിൽ കഴിഞ്ഞ മാസം ബംഗാൾ സർക്കാർ പാസാക്കിയിരുന്നു. ചികിത്സയ്ക്കെത്തിയ യുവതിയോട് കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടർ നൂർ ആലം സർദാർ ആവശ്യപ്പെട്ടു. തയ്യാറാവാതെ വന്നപ്പോൾ നിർബന്ധിച്ച് കുത്തിവച്ചു. പിന്നാലെ യുവതി ബോധരഹിതയായി. ബോധം വന്നപ്പോഴാണ് മാനഭംഗത്തിനിരയായ വിവരം അറിയുന്നത്. സ്വകാര്യ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്‌തെന്നും യുവതി പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360