SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

ഡൽഹി മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ മലിനജലമൊഴുക്കി പ്രതിഷേധം

d

ന്യൂഡൽഹി: ജനങ്ങൾക്ക് കുടിക്കാൻ ശുദ്ധജലം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ആംആദ്മി പാർട്ടിയുടെ വിമത നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാൾ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വസതിക്കു മുന്നിൽ മലിനജലമൊഴുക്കി.

സാഗർപൂർ, ദ്വാരക തുടങ്ങിയ പ്രദേശങ്ങളിൽ ഡൽഹിയിലെ ജനങ്ങൾക്ക് മലിനജലമാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ചാണ് സ്വാതിയുടെ നടപടി. ദ്വാരകയിലെ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിൽ ലഭിച്ച മലിനജലമാണ് മുഖ്യമന്ത്രിയുടെ വീട്ടിനു മുന്നിൽ ഒഴുക്കിയതെന്നും അവർ പറഞ്ഞു. എല്ലാം ശരിയാകുമെന്ന് 2015 മുതൽ ഡൽഹിക്കാർ കേൾക്കുന്നു. ഈ കറുത്തവെള്ളം എങ്ങനെ കുടിക്കും. ഇപ്പോഴത്തെ നടപടി ഒരു സാമ്പിൾ മാത്രമാണ്. 15 ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ ഒരു ടാങ്കർ മലിനവെള്ളവുമായി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.ഡൽഹിയിലെ ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ദിവസവും പത്ത് പത്രസമ്മേളനങ്ങൾ വീതം നടത്തുന്ന തിരക്കിലാണ് അതിഷിയെന്നും സ്വാതി ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360