SignIn
Kerala Kaumudi Online
Friday, 23 October 2026 1.28 PM IST

370 പുനഃസ്ഥാപിക്കാമെന്നത് വ്യാമോഹം മാത്രം: മോദി

modi

മുംബയ്: ജമ്മുകാശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

നാഷണൽ കോൺഫറൻസ്- കോൺഗ്രസ് വാഗ്ദാനവും ആർട്ടിക്കിൾ പുനഃസ്ഥാപിക്കണമെന്ന് അസംബ്ളിയിൽ പ്രമേയം പാസാക്കിയതും ഗൂഢാലോചനയാണ്. രാജ്യത്തിനെതിരായ ഗൂഢാലോചന. ഇത് കാശ്മീരി ജനത തിരിച്ചറിയും. 370 പുനഃസ്ഥാപിക്കാൻ അവർ വിടില്ല. നാട്ടിൽ വീണ്ടും ഭീകരതയും അരാജകത്വവും അവർ ആഗ്രഹിക്കുന്നില്ല.

പ്രമേയത്തിനെതിരെ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധിച്ചപ്പോൾ അവരെ സഭയിൽ നിന്ന് പുറത്താക്കി. മോദി ഇവിടെയുള്ളിടത്തോളം ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാമെന്നത് വ്യാമോഹം മാത്രം. അംബേദ്കർ എഴുതിയ മഹത്തായ ഭരണഘടന മാത്രമേ രാജ്യത്ത് നടപ്പാകൂ. മറ്റൊന്നിനും ആരും ശ്രമിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360