SignIn
Kerala Kaumudi Online
Saturday, 24 October 2026 3.48 PM IST

സവർക്കറെ അപമാനിക്കുന്നു: രാഹുൽ നേരിട്ട് ഹാജരാകണം

l

ന്യൂഡൽഹി : വി.ഡി. സവർക്കറെ നിരന്തരം അപമാനിക്കുന്നുവെന്ന മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരിൽ ഹാജരാകണമെന്ന് പൂനെ പ്രത്യേക കോടതി. ഡിസംബർ രണ്ടിനാണ് ഹാജരാകേണ്ടത്. സവർക്കറുടെ ബന്ധു സത്യാകി സവർക്കറുടെ ഹർജിയിലാണ് നടപടി. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണിത്. സമൻസ് അയച്ചിട്ടും രാഹുൽ കോടതിയിലെത്തുന്നില്ലെന്ന്, ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നൽകി. ഇതോടെ, അടുത്ത തവണ നിർബന്ധമായും ഹാജരാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. 2023 മാർച്ചിൽ യു.കെ സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പ്രസംഗത്തിൽ സവർക്കറെ ഭീരു എന്ന് വിളിച്ചെന്നാണ് പരാതി. സവർക്കറും സുഹൃത്തുക്കളും ചേർന്ന് അന്യമതസ്ഥനെ ആക്രമിച്ചു തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചെന്ന് ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360