SignIn
Kerala Kaumudi Online
Saturday, 24 October 2026 4.57 AM IST

 ഗ്യാനേഷിന്റെ രാജി വരെ പോരാട്ടം പീപ്പിൾസ് മാർച്ച് നടത്തി ഇടതുസംഘടനകൾ

s

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇടതുസംഘടനകളും ആക്‌ടിവിസ്റ്റുകളും രാജ്യവ്യാപകമായി പീപ്പിൾസ് മാർച്ച് നടത്തി. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ സി.പി.എം നേതാവ് വൃന്ദ കാരാട്ട്, പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്‌ണൻ, സി.പി.ഐ രാജ്യസഭാംഗം പി. സന്തോഷ് കുമാർ, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പൊതുപ്രവ‌ർത്തകൻ യോഗേന്ദ്ര യാദവ്, അഖിലേന്ത്യാ കിസാൻ സഭ ദേശീയ ഉപാദ്ധ്യക്ഷൻ ഇന്ദർജീത് സിംഗ് തുടങ്ങിയവ‌ർ നേതൃത്വം നൽകി. 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്.ഐ.ആർ" എന്ന പ്ലാറ്റ്ഫോം രൂപീകരിച്ചാണ് സമരം. ഡൽഹിയിലെ ഗോൽ ഡക് ഖാന മേഖലയിൽ സംഘടിച്ച വിദ്യാർത്ഥികൾ, തൊഴിലാളികൾ,​വ്യാപാരികൾ,​ കർഷകർ,​ അഭിഭാഷകർ,​ കലാകാരന്മാർ,​ സ്ത്രീകൾ, യുവജനങ്ങൾ,​ ദളിത് വിഭാഗത്തിലുള്ളവർ,​ന്യൂനപക്ഷങ്ങൾ തുടങ്ങിയവ‌ർ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് നീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. സമരക്കാരെ ബലംപ്രയോഗിച്ചു നീക്കി. ഗ്യാനേഷ് രാജിവയ്‌ക്കുംവരെ പോരാട്ടം തുടരുമെന്ന് വൃന്ദ കാരാട്ട് പ്രതികരിച്ചു. ഇതിനിടെ, സമരങ്ങളുടെ പശ്ചാത്തലത്തിൽ 31 വരെ കേന്ദ്രസേന ഡൽഹിയിൽ തുടരട്ടെയെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. 273 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഡൽഹി പൊലീസിലെ 6 ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേരെ സ്ഥലംമാറ്റി. സേനയിലെ ഭരണക്രമീകരണത്തിന്റെ ഭാഗമെന്നാണ് വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360