SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

ജനുവരി മുതൽ വാട്സ്ആപ്പും ടെലഗ്രാമും സിംകാർഡുള്ള ഫോണിൽ മാത്രം

whatsapp

ന്യൂഡൽഹി: രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പരുള്ള സിം കാർഡ് ഇല്ലാത്ത സ്‌മാർട്ട് ഫോണുകളിൽ അടുത്തവർഷം മുതൽ വാട്സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകൾ പ്രവർത്തിക്കില്ല. ഡിസംബർ 31നകം സ്‌മാർട്ട് ഫോണിലുള്ള സിം കാർഡുമായി മേസേജിംഗ് ആപ്പുകൾ സംയോജിപ്പിച്ചിരിക്കണമെന്ന് ടെലികോം വകുപ്പ് അറിയിച്ചു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം വഴിയുള്ള സൈബർ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് എന്നിവ വ്യാപകമായതോടെയാണ് പുതിയ നിർദ്ദേശം.

സിംകാർഡ് ഇല്ലാതെ വൈഫൈ കണക്‌ടിവിറ്റി മാത്രം ഉപയോഗിക്കുമ്പോഴും മേസേജിംഗ് ആപ്പുകൾ പ്രവർത്തിക്കില്ല. നിലവിൽ ഗൂഗിൾ പേ അടക്കം ബാങ്കിംഗ് ആപ്പുകൾ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പരുള്ള സിം കാർഡുള്ള ഫോണിൽ മാത്രമേ പ്രവർത്തിക്കൂ. അതേസമയം ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശത്ത് താമസിക്കുന്നവർക്കും റോമിംഗ് ആക്‌ടിവേറ്റ് ചെയ്യാതെ വിദേശ യാത്ര ചെയ്യുന്നവർക്കും തീരുമാനം തിരിച്ചടിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHATSAPP, TELEGRAM NEW RULES, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360