
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 16 മുതൽ 21 വരെ നടത്തിയ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനം നയതന്ത്ര തലത്തിൽ വിൻ വിജയമെന്ന് കേന്ദ്രസർക്കാർ. സന്ദർശന വേളയിൽ പ്രധാനമന്ത്രി 31 ലോക നേതാക്കളുമായും സംഘടനാ മേധാവികളുമായും കൂടിക്കാഴ്ച നടത്തി. ഗയാനയുടെ ഓർഡർ ഒഫ് എക്‌സലൻസ്, ഡൊമനിക്കയുടെ പരോമോന്നത പുരസ്‌കാരം, നൈജീരിയയുടെ ദേശീയ പുരസ്‌കാരമായ ഗ്രാൻഡ് കമാൻഡർ ഒഫ് ദി ഓർഡർ ഒഫ് നൈജർ എന്നിവയും സ്വീകരിച്ചു. നൈജീരിയൻ പ്രസിഡന്റ്, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ; പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, യു.കെ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഐ.എം.എഫ് ഡെപ്യൂട്ടി ഡയറക്‌ടർ ഗീതാ ഗോപിനാഥ് തുടങ്ങിയ പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തി. ബ്രസീലിൽ ജി 20 ഉച്ചകോടി, ഗയാനയിൽ കാരിക്കോം ഉച്ചകോടി തുടങ്ങിയവയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |