SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

ഡൽഹിയിലെ വായു മലിനീകരണം: നടപടികൾ കാര്യക്ഷമമല്ലെന്ന് സുപ്രീംകോടതി

d

ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണനടപടികൾ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന വിലയിരുത്തലിൽ സുപ്രീംകോടതി. ട്രക്കുകൾക്ക് നിരോധനമുണ്ടെങ്കിലും നിരത്തുകളിൽ പായുന്നത് കോടതി പരാമർശിച്ചു. ഇക്കാര്യം പരിശോധിക്കാൻ ജസ്റ്റിസുമാരായ അഭയ് എസ്. ഓക,​ അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് 13 അഭിഭാഷക കമ്മിഷണർമാരെ നിയോഗിച്ചു. നവംബർ 25ന് വിഷയം വീണ്ടും പരിഗണിക്കും. സ്‌കൂൾ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറണമെന്ന നിർദ്ദേശത്തിൽ ഇളവ് നൽകണമോയെന്നതും അന്ന് പരിശോധിക്കും. രാജ്യതലസ്ഥാനത്തെ വായു നിലവാര സൂചിക ഗുരുതര വിഭാഗത്തിൽപ്പെട്ട 445 ഇന്നലെ രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360