
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ഡൽഹി ഹൈക്കോടതിയിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കാനാണിത്. അവിടെ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഒരു ജഡ്ജി മാത്രമാണ് ഇപ്പോൾ സുപ്രീംകോടതിയിലുള്ളത് - ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് മൻമോഹന്റെ നിയമനം അംഗീകരിച്ചാൽ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗബലം 33 ആകും. പൂർണ അംഗബലത്തിലെത്താൻ 34 ജഡ്ജിമാർ വേണം. ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിട്ടി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജസ്റ്റിസ് മൻമോഹൻ. 2008 മാർച്ച് 13ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായി. കഴിഞ്ഞ സെപ്തംബർ 29ന് അവിടെ തന്നെ ചീഫ് ജസ്റ്റിസായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |