SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

ബംഗാളിൽ മഞ്ഞുരുകൽ: സത്യപ്രതി​ജ്ഞ  ചടങ്ങിൽ പങ്കെടുത്ത് ഗവർണർ

j

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗവർണർ- സർക്കാർ പോരിന് അയവ്. നിയമസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.എൽ.എമാരുടെ സത്യപ്രതി​ജ്ഞ ചടങ്ങിൽ ഗവർണർ സി.വി ആനന്ദ ബോസ് പങ്കെടുത്തു. മുഖ്യമന്ത്രി മമത ബാനർജി,സ്പീക്കർ ബിമൻ ബാനർജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആനന്ദ ബോസ് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയിലെത്തിയ ഗവർണറെ മമത നേരിട്ടെത്തിയാണ് സ്വീകരിച്ചത്. കൂടാതെ ചടങ്ങിന് ശേഷം യാത്രയയപ്പും നൽകി. കഴിഞ്ഞ ദിവസം കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമതയുമായി​ മമതയും ആനന്ദവും കലർന്ന ബന്ധമാണെന്നും. താത്കാലി​കമായ കാർമേഘങ്ങളുണ്ടായത് രാഷ്ട്രീയമായാണെന്നും. ഇനി​ പുതി​യ ആകാശവും പുതി​യ ഭൂമി​യും ഉണ്ടാകുമെന്നും ആനന്ദബോസ് പറഞ്ഞിരുന്നു.

ഇന്നലെ 'ഇന്ത്യ' മുന്നണി യോഗത്തിൽ നിന്ന് ടി.എം.സി വിട്ടു നിന്നിരുന്നു. 'ഇന്ത്യ' സഖ്യവുമായി ടി.എം.സിയ്ക്ക്ഭിന്നത രൂപപ്പെടുന്നതിനിടെയാണ് ഈ മഞ്ഞുരുക്കമെന്നതും ശ്രദ്ധേയമാണ്. നവംബർ 13ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചവരാണ് എം.എൽ.എമാരായി ഇന്നലെ സത്യപ്രതി​ജ്ഞ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360