SignIn
Kerala Kaumudi Online
Friday, 23 October 2026 4.38 PM IST

രാഹുൽ ഗാന്ധി ഇന്ന് സംഭാലിലേക്ക്

drtyuiu

ന്യൂഡൽഹി: സംഘർഷ ബാധിതമായ ഉത്തർപ്രദേശിലെ സംഭാൽ ഇന്ന് സന്ദർശിക്കാനുള്ള ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനം പിൻവലിക്കണമെന്ന് ജില്ലാ ഭരണകൂടം. നിലവിൽ സംഭാലിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേമാണെങ്കിലും പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാനാകില്ലെന്ന് മൊറാദാബാദ് ഡിവിഷണൽ കമ്മിഷണർ ഔഞ്ജനേയ കുമാർ സിംഗ് പറഞ്ഞു,

സംഭാലിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഡിസംബർ 10 വരെ പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനം വിലക്കി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. നിലവിൽ അവിടെ അന്തരീക്ഷം ശാന്തമാണെങ്കിലും പ്രകോപനമുണ്ടായാൽ സമാധാനം തകരാൻ സാദ്ധ്യതയുണ്ട്. സമ്പൂർണ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധി പരിപാടി റദ്ദാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതിനിടെ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ട സംഭാൽ സംഭവം സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് മുസ്ളീം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീർ ലോക് സഭയിൽ ആവശ്യപ്പെട്ടു. 1991 ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് സംഭാലിലുണ്ടായത്. ബാബറി മസ്‌ജിദിന് സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സർക്കാർ നേതൃത്വത്തിൽ ആരാധനാലയങ്ങൾ കയ്യേറുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിയമ നടപടിക്കായി ഇ.ടി. മുഹമ്മദ് ബഷീർ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ കണ്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360