SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് , ബിൽ ഉടൻ പാർലമെന്റിൽ , കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

READ ENGLISH VERSION

one-country-one-election

ന്യൂ​ഡ​ൽ​ഹി​:​ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും​ അ​ഞ്ചു​ ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​ഒ​രു​മി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് സൂചന. 20നാണ് സമ്മേളനം അവസാനിക്കുന്നത്. അതിനുമുമ്പ് ബിൽ കൊണ്ടുവരാനാണ് നീക്കം. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുന്നതിനാൽ ബില്ല് സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്‌ക്ക് വിട്ടേയ്ക്കും.

ഡൽഹി, ജമ്മുകാശ്‌മീർ, പുതുച്ചേരി നിയമസഭകൾക്കു വേണ്ടി പ്രത്യേക ബിൽ അവതരിപ്പിക്കുമെന്നും അറിയുന്നു. പാർലമെന്റ്, നിയമസഭകൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പും നടത്താനുള്ള വ്യവസ്ഥ ബില്ലിൽ ഉണ്ടാവില്ലെന്ന് സൂചനയുണ്ട്. അതിനാൽ സംസ്ഥാന നിയമസഭകളുടെ അനുമതി ബില്ലിന് ആവശ്യമില്ല.

പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്. സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ സെപ്‌തംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. തുടർന്നാണ് ബില്ലിന് അന്തിമ രൂപം നൽകിയത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിന് അഞ്ച് ഭരണഘടനാ വകുപ്പുകളിൽ ഭേദഗതി വേണ്ടിവരും. ഈ വ്യവസ്ഥകളും ബില്ലിലുണ്ടാകും.

പാസാക്കാൻ എളുപ്പമല്ല

ഭരണഘടനാ ദേദഗതി ഉള്ളതിനാൽ ബില്ല് പാസാകാൻ ഇ​രു​സ​ഭ​ക​ളി​ലും​ ​മൂ​ന്നി​ൽ​ ​ര​ണ്ടു​ ​ഭൂ​രി​പ​ക്ഷം വേണം. നിലവിൽ അത്രയും പിന്തുണ കേന്ദ്ര സർക്കാരിന് ഉറപ്പാക്കുക ശ്രമകരമാണ്. ഇല്ലെങ്കിൽ പ്രതിപക്ഷ കക്ഷികൾ അനുകൂലിക്കണം. നിലവിലെ സാഹചര്യത്തിൽ സാദ്ധ്യത കുറവ്

ബില്ലിനെ കോ​ൺ​ഗ്ര​സ്,​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ്,​ ​ആം​ആ​ദ്‌​മി​ ​പാ​ർ​ട്ടി,​ ​ഇ​ട​തു​ ക​ക്ഷി​ക​ൾ​ ​അ​ട​ക്കം​ എതിർക്കുന്നത് സർക്കാരിന് വെല്ലുവിളി

ഭേദഗതി ആവശ്യമായ

ഭരണഘടനാ വകുപ്പുകൾ

83 - പാർലമെന്റിന്റെ കാലാവധി

85 - പാർലമെന്റ് സമ്മേളനം ചേരൽ

172 - നിയമസഭകളുടെ കാലാവധി

174 -നിയമസഭകൾ പിരിച്ചുവിടൽ

356- രാഷ്ട്രപതിഭരണം ഏർപ്പെടുത്തൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360