
റായ്പൂർ: ഛത്തീസ്ഗഢിലെ നാരായൺപൂരിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. ഇന്നലെ പുലർച്ചെ മൂന്നിന് തെക്കൻ അബുജ്മാദിലെ വനമേഖലയിൽ ജില്ലാ റിസർവ് ഗാർഡും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ.
മേഖലയിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു പരിശോധന. തെരച്ചിൽ തുടരുന്നതിനിടെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയും സേന തിരിച്ചടിക്കുകയുമായിരുന്നു. യൂണിഫോം ധരിച്ച ഏഴ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് നിന്ന് ആയുധ ശേഖരെ കണ്ടെത്തി. ഓപ്പറേഷൻ തുടരുകയാണ്. കഴിഞ്ഞ ദിവസം ബീജാപൂരിൽ ഒരു മാവോയിസ്റ്റിനെ വധിച്ചിരുന്നു. ഐ.ഇ.ഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബിജാപുർ മേഖലയിൽ പ്രദേശവാസിയെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |