SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം

k-jayakumar

ന്യൂഡൽഹി: ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും കവിയും സാഹിത്യകാരനും ഗാനരചയിതാവുമായ കെ.ജയകുമാറിന്.

പിങ്‌ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയ പുരസ്കാരം 2025 മാർച്ച് 8ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് അക്കാഡമി ചെയർമാൻ മാധവ് കൗശിക് അറിയിച്ചു.

പ്രഭാവർമ്മ, ഡോ.കവടിയാർ രാമചന്ദ്രൻ, ഡോ.എം.കൃഷ്‌ണൻ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ മലയാള കൃതി തിരഞ്ഞെടുത്തത്. മലയാളത്തിൽ നിന്ന് 9 കൃതികൾ പരിഗണിച്ചു. വർത്തമാന കാലത്തിന്റെ ഹൃദയ ദൗർബല്യങ്ങളും ധർമ്മസങ്കടങ്ങളും ധാർമ്മിക രോഷവും ഭാവതീവ്രതയോടെ ആവിഷ്കരിക്കുന്ന ശ്രദ്ധേയമായ കൃതിയാണ് പിങ്‌ഗള കേശിനി. കവിത, പരിഭാഷ, ഓർമ്മകൾ, ജീവചരിത്രം, ഗദ്യ ലേഖനങ്ങൾ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 47 പുസ്തകങ്ങളുടെ രചയിതാവാണ് ജയകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K JAYAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360