
ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനും കമ്മിഷൻ അംഗമായി ജസ്റ്റിസ് (ഡോ.) ബിദ്യുത് രഞ്ജൻ സാരംഗിയും ചുമതലയേറ്റു. മനുഷ്യാവകാശങ്ങളെ വിലമതിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന പുരാതന പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യം പറഞ്ഞു. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ബിദ്യുത് രഞ്ജൻ സാരംഗി ഒഡീഷ സ്വദേശിയാണ്. 2013 ഒഡീഷാ ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിതനായി. 2024 ജൂലായിൽ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിരമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |