
ന്യൂഡൽഹി: ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ഉൾപ്പെടുത്തിയ സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. മുഖ്യമന്ത്രി അതിഷിയും ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളും കുട്ടികൾക്കൊപ്പം നടത്തിയ പ്രചാരണ വീഡിയോ നീക്കം ചെയ്യാൻ കമ്മിഷൻ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോം എക്സിന് നിർദ്ദേശം നൽകി. രാഷ്ട്രീയ പ്രചാരണങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ആശങ്കാജനകമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നും കമ്മിഷൻ അംഗം പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കർശന നിർദ്ദേശം നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനോട് ആവശ്യപ്പെട്ടു. പ്രചാരണത്തിൻ്റെ ഭാഗമായി കുട്ടികൾ "അബ്കി ബാർ, കേജ്രിവാൾ" എന്ന് വിളിക്കുന്ന വീഡിയോയുടെ പേരിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |