SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

നിമിഷപ്രിയയുടെ മോചനം ഇടപെടാമെന്ന് ഇറാൻ

nimisha

ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാമെന്ന് ഇറാൻ വ്യക്തമാക്കിയതോടെ, കുടുംബത്തിന്റെ പ്രതീക്ഷ വർദ്ധിച്ചു. ഡൽഹിയിൽ ഇന്നലെ ഇറാൻ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. തഖ്ത് റാവൻചിയുടെ നേതൃത്വത്തിലുള്ള നയതന്ത്രതല സംഘത്തോട് വിഷയം ഉന്നയിച്ചപ്പോഴാണ് അനുകൂല പ്രതികരണം. മാനുഷിക പരിഗണന കണക്കിലെടുത്ത് തങ്ങളാൽ കഴിയുന്നത് ചെയ്യാൻ തയ്യാറാണെന്നും അറിയിച്ചു.

യെമനിലെ ഇപ്പോഴത്തെ ഭരണകൂടവുമായി മികച്ച ബന്ധത്തിലാണ് ഇറാൻ. അതിനാൽ ഇറാന്റെ ഇടപെടൽ നിമിഷപ്രിയയുടെ മോചനത്തിന് നിർണായകമാകുമെന്ന് കുടുംബം കരുതുന്നു. സാദ്ധ്യമായ എല്ലാ സഹായവും നൽകുകയാണെന്ന് ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. അമ്മ പ്രേമകുമാരി യെമനിൽ തുടരുകയാണ്. ബ്ലഡ് മണി നൽകി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് പ്രേമകുമാരിയും അഭിഭാഷകരും ഉൾപ്പെട്ട സംഘം.

കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ മാപ്പു നൽകിയാൽ നിമിഷപ്രിയയ്ക്ക് ജയിൽ മോചിതയാകാൻ വഴിയൊരുങ്ങും. വധശിക്ഷയ്‌ക്ക് യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NIMISHA PRIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360