SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

ഭോപ്പാൽ ദുരന്തം: 377 ടൺ വിഷമാലിന്യം മാറ്റിത്തുടങ്ങി

bhopal

ഭോപ്പാൽ: ഭോപ്പാൽ ദുരന്തത്തിന് കാരണമായ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് 377 ടൺ വിഷ മാലിന്യം സംസ്‌കരിക്കുന്നതിനായി മാറ്റിത്തുടങ്ങി. അപകടമുണ്ടായി 40 വർഷങ്ങൾക്ക് ശേഷമാണ് മാലിന്യങ്ങൾ നീക്കിയത്. പിതാംപൂരിലേക്ക് 12 കണ്ടെയ്നർ ട്രക്കുകളിലായി 337 മെട്രിക് ടൺ വിഷമാലിന്യം എത്തിക്കുകയും സംസ്‌കരിക്കുകയും ചെയ്തു. വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ആംബുലൻസുകളുമുണ്ട്.

ഞായറാഴ്ച മുതൽ 30 മിനിറ്റ് ഷിഫ്റ്റുകളിലായി 100 ഓളം പേരാണ് മാലിന്യം പാക്ക് ചെയ്യാനും ട്രക്കുകളിൽ കയറ്റാനും പ്രയത്നിക്കുന്നത്.

തീപിടിത്തത്തെ പ്രതിരോധിക്കുന്ന, ചോർച്ചയില്ലാത്ത പ്രത്യേക ഡിസൈൻ ചെയ്ത 12 കണ്ടെയ്നറുകളാണ് മാലിന്യം നീക്കാൻ ഉപയോഗിക്കുന്നത്. 25 അടി ഉയരത്തിൽ സ്ഥാപിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലാണ് ഇവ സംസ്കരിക്കുക. പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ചാണിത്. മണിക്കൂറിൽ 90 കിലോ വീതമാണ് സംസ്കരിക്കുക.

1984 ഡിസംബർ രണ്ടിന് രാത്രിയിലാണ് മദ്ധ്യപ്രദേശിലെ ഭോപ്പാലിലുള്ള 'യൂണിയൻ കാർബൈഡ്' എന്ന കീടനാശിനി ഫാക്ടറിയിൽ വാതക ചോർച്ചയുണ്ടായത്. 5,479 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അഞ്ചുലക്ഷം പേരെ ദുരന്തം ബാധിച്ചു. അടച്ചുപൂട്ടിയ പ്ലാന്റിൽ ബാക്കിയായ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഏറെ നാളായി തുടരുകയായിരുന്നു. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ശാസനയെ തുടർന്ന് ഇൻഡോറിന് സമീപം പിതാംപൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360