
ന്യൂഡൽഹി: അഭിഭാഷക എൻറോൾമെന്റ് ഫീസ് ജനറൽ വിഭാഗത്തിന് 25,000വും പട്ടിക വിഭാഗത്തിന് 10,000വും ആയി വർദ്ധിപ്പിക്കാൻ സുപ്രീംകോടതിയിൽ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ഹർജി. ഫീസ് വർദ്ധനവിനായി അഡ്വക്കേറ്റ്സ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. നിയമപഠനം പൂർത്തിയാക്കി എൻറോൾ ചെയ്യുന്നവരിൽ നിന്ന് അമിതഫീസ് വാങ്ങുന്ന സംസ്ഥാന ബാർ കൗൺസിലുകളുടെ നടപടിക്ക് 2024 ജൂലായിൽ സുപ്രീംകോടതി പൂട്ടിട്ടിരുന്നു. ജനറൽ വിഭാഗത്തിൽ നിന്ന് 750ഉം, പട്ടികവിഭാഗങ്ങളിൽ നിന്ന് 125ഉം രൂപ വരെ മാത്രമേ എൻറോൾമെന്റ് ഫീസായി ഈടാക്കാൻ പാടുള്ളുവെന്നും വിധിച്ചിരുന്നു. എന്നാൽ, ബാർ കൗൺസിലുകളുടെ പ്രധാന വരുമാന സ്രോതസാണ് എൻറോൾമെന്റ് ഫീസെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ഹർജിയിൽ പറയുന്നു. അവ വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രവർത്തനങ്ങൾ നിന്നുപോകുന്ന സാഹചര്യമാണെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |