ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാടിയിൽ കറുപ്പിന് വിലക്ക്. ചെന്നൈ എഗ്മൂർ മ്യൂസിയത്തിൽ നടന്ന അന്താരാഷ്ട്ര ശില്പശാലയിലാണ് കറുപ്പ് ഒഴിവാക്കാനുള്ള നിർദ്ദേശമുണ്ടായത്. കറുത്ത ഷാളും ബാഗും കുടകളും മാറ്റണമെന്ന് അറിയിച്ചു. പരിപാടിക്ക് ശേഷമാണ് കറുത്ത ഷാളുകൾ യുവതികൾക്ക് തിരിച്ചുനൽകിയത്. അണ്ണാ സർവകലാശാലയിലെ മാനഭംഗക്കേസിൽ സ്റ്റാലിനെതിരെ പലയിടത്തും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് കരുതുന്നത്. സ്റ്റാലിനെ ഭയം പിടികൂടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പ്രതികരിച്ചു.
ലിപി വായിക്കുന്നവർക്ക്
8.5 കോടി രൂപ
ഒരു നൂറ്റാണ്ടിലേറെയായി ചുരുളഴിയാതെ കിടക്കുന്ന സിന്ധുനദീതട സംസ്കാര കാലത്തെ ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ സമ്മാനമായി നൽകുമെന്ന് സ്റ്റാലിൻ. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |