SignIn
Kerala Kaumudi Online
Thursday, 22 October 2026 10.21 PM IST

ജമ്മു കാശ്മീരിൽ വീണ്ടും അപകടം കിഷ്ത്വാറിൽ വാഹനം മറിഞ്ഞ് 4 മരണം

kksksksks

ശ്രീനഗർ: കഴിഞ്ഞ ദിവസം വാഹനം കൊക്കയിലേക്ക് തെന്നിമറിഞ്ഞ് നാല് സൈനികർ വീരമൃത്യു വരിച്ചതിനുപിന്നാലെ ജമ്മു കാശ്മീരിൽ വീണ്ടും സമാന ദുരന്തം. കിഷ്‌ത്വാറിൽ വാഹനം റോഡിൽ നിന്ന് തെന്നി നദിയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ കാണാതായി. പദ്ദർ പ്രദേശത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തെന്നി മാറിയ വാഹനം മലയിലൂടെ ഉരുണ്ട് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉധംപൂർ എം.പിയും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മഞ്ഞുമൂടിയ റോഡിൽ വാഹനങ്ങൾ തെന്നുന്നതും മഞ്ഞുവീഴ്ചയാൽ കാഴ്ച തടസപ്പെടുന്നതുമാണ് അപകടകാരണം.

തുടരുന്ന ദുരന്തം

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബന്ദിപ്പോര ജില്ലയിലാണ് വളവ് തിരിയുന്നതിനിടെ വാഹനം തെന്നി മലയിടുക്കിലേക്ക് വീണ് നാല് സൈനികർക്ക് വീരമൃത്യു സംഭവിച്ചത്. മോശം കാലാവസ്ഥ കാഴ്ച മറച്ചതും മഞ്ഞിൽ വാഹനം തെന്നിയതുമാകാം അപകടകാരണമെന്ന് കരുതുന്നു. ഡിസംബർ നാലിന് പൂഞ്ച് ജില്ലയിൽ വാഹനം 300 അടി താഴ്ചയിൽ വീണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. കഴിഞ്ഞ നവംബറിൽ രജൗരി ജില്ലയിൽ വാഹനം മലയിടുക്കിൽ വീണ് സൈനിക ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടു.

ദുരന്തമാകുന്ന 'ചില്ലായ് കലാൻ "

കാശ്‌മീരും ഉത്തരേന്ത്യയും അതിശൈത്യത്തിലൂടെയാണ് കടന്നുപോകുന്നത്. ശൈത്യ കാലത്തിലെ കഠിനമായ ദിവസങ്ങൾ

'ചില്ലായ് കലാൻ " എന്നാണ് അറിയപ്പെടുന്നത്. നിലവിൽ ശ്രീനഗറിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസാണ് താപനില. ഡിസംബർ അവസാന ആഴ്ച മുതൽ കനത്ത മഞ്ഞുവീഴ്ചയാണിവിടെ. ജനുവരി 30ഓടെ 'ചില്ലായ് കലാൻ " അവസാനിക്കും.

വിമാനങ്ങൾ റദ്ദാക്കി

കനത്ത മൂടൽ മഞ്ഞ് കാശ്മീരിലെ വിമാന സർവീസുകളെയും ബാധിച്ചു. ശ്രീനഗറിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ലാൻഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുകൂലമായ സാഹചര്യമല്ലെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360