
ബംഗളുരു: ബംഗളുരുവിൽ ഐ.ടി ജീവനക്കാരനും കുടുംബവും മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി അനൂപ്കുമാർ (38), ഭാര്യ രാഖി (35), മക്കളായ അനുപ്രിയ(5), പ്രിയാംശ് (2) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ വീട്ടുജോലിക്കാരി വന്നപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് ഇവരും അയൽക്കാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എട്ട് വർഷമായി ബംഗളൂരുവിലെ ആർ.എം.വി സെക്കന്റ് സ്ട്രീറ്റിൽ താമസിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത കുട്ടി അനുപ്രിയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അനൂപും രാഖിയും കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നു. സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |