SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 PM IST

മാവോയിസ്റ്റ് ആക്രമണം; ഛത്തീസ്ഗഢിൽ എട്ട് ഭടന്മാർക്ക് വീരമൃത്യു

a

റായ്‌പുർ: ഛത്തീസ്ഗഢിലെ ബിജാപുരിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എട്ട് സുരക്ഷാ ഭടന്മാർക്ക് വീരമൃത്യു. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. പത്തോളം പേർക്ക് ഗുരുതര പരിക്കേറ്റു. വാഹനം മൈൻ വച്ച് തകർക്കുകയായിരുന്നു. ഉഗ്ര സ്ഫോടനത്തിൽ വാഹനം പാടെ തകർന്നു. സംസ്ഥാന പൊലീസിന്റെ മാവോയിസ്റ്റ് ഓപ്പറേഷൻ വിംഗായ ഡിസ്ട്രിക്ട് റിസർവ് ഗാർ‌ഡ് അംഗങ്ങളാണ് മരണമടഞ്ഞത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബസ്തറിൽ ഞായറാഴ്ച അഞ്ച് മാവോയിസ്റ്റുകളെ റിസർവ് ഗാർഡുകൾ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ദന്തേവാഡ, നാരായൺപുർ, ബിജാപുർ ജില്ലകളിലെ പൊലീസുമായ ചേർന്നുള്ള മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ശേഷം തുരിച്ചു പോകുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബെദ്രെ-കുത്രു റോഡിൽ ഗർത്തം രൂപപ്പെട്ടു.

ഛത്തീസ്ഗഢ് സ്പീക്കറും മുൻ മുഖ്യമന്തിയുമായ ഡോ.രമൺ സിംഗ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കേന്ദ്ര- സംസ്ഥാന സേനകൾ സംയുക്ത ഓപ്പറേഷനിലൂടെ മാവോയിസ്റ്റുകളെ ഉൻമൂലനം ചെയ്യുമെന്ന് രമൺ സിംഗ് പറഞ്ഞു.

രണ്ടു വർഷത്തിനിടെ

രണ്ടാം കൂട്ടക്കുരുതി

 സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഭടന്മാകർക്കു നേര നടക്കുന്ന രണ്ടാമത്തെ വലിയ മാവോയിസ്റ്റ് ആക്രമണം

 2023 ഏപ്രിൽ 26ന് ദന്തേവാഡ ജില്ലയിലും മൈൻ വച്ച് വാഹനം തകർത്തു. 10 പൊലീസുകാരും ‌ഡ്രൈവറും കൊല്ലപ്പെട്ടു

''ജവാൻമാരുടെ ത്യാഗം വെറുതെയാകില്ല. 2026 മാർച്ചോടെ രാജ്യത്ത് മാവോയിസം തുടച്ചുനീക്കും''

- മന്ത്രി അമിത് ഷാ,

കേന്ദ്ര ആഭ്യന്തര മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360