
പട്ന: ബീഹാർ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷാ ക്രമക്കേടിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തവെ അറസ്റ്റിലായ ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യം അനുവദിച്ചെങ്കിലും വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.
ഇന്നലെ പുലർച്ചെയാണ് ഗാന്ധി മൈതാനത്തുനിന്ന് കിഷോറിനെയും സംഘത്തെയും ബലം പ്രയോഗിച്ച് അറസ്റ്റ്ചെയ്തത്. എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രശാന്ത് ശാരീരിക പരിശോധനയ്ക്ക് വസമ്മതിച്ചു. മരണം വരെ നിരാഹാരം തുടരുമെന്നാണ് പ്രഖ്യാപനം.
ബി.പി.എസ്.സി ഡിസംബർ 13ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിരുന്നു. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 2 മുതലാണ് പ്രശാന്ത് നിരാഹാരം ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |