
റായ്പ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ മദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. റോഡ് കോൺട്രാക്ടർ സുരേഷ് ചന്ദ്രാകറിനെയാണ് ഹൈദരബാദിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്. ജനുവരി 1നാണ് മുകേഷ് ചന്ദ്രക്കാറെ(28) കാണാതായത്. ശേഷം 3 ന് മുകേഷിന്റെ മൃതദേഹം ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ റോഡ് കോൺട്രാക്ടർ സുരേഷ് ചന്ദ്രാകറിന്റെ വീട്ടെലെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ കരാറുകാരന്റെ മൂന്ന് സഹോദരന്മാർ പിടിയിലായി. ഇന്നലെ കേസിലെ പ്രധാന പ്രതി പിടിയിലാവുകയായിരുന്നു. മുകേഷിനെ കാണാതായി 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മുകേഷിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെകത്തിയത്. പുതിയതായി കോൺക്രീറ്റ് ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്കുണ്ടായിരുന്നത്. സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബർ 25ന് ബിജാപൂരിലെ റോഡ് നിർമ്മാണത്തിലെ പിഴവ് ചൂണ്ടികാട്ടി പ്രാദേശിക പത്രപ്രവർത്തകനായ മുകേഷ് വാർത്ത നൽകിയിരുന്നു. ഇതിനെതിരെ അന്വേഷണം ആരംഭിച്ചതിലെ പക മൂലമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുകേഷ് നിരന്തരം ജനകീയ വിഷയങ്ങളിൽ ഇടപെടുന്നയാളായിരുന്നു. 2021ൽ മാവോയിസ്റ്റ് പിടിയിലായ കമാൻഡോ രാകേഷ്വാർ സിംഗിന്റെ മോചനത്തിൽ നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു.
കൊല്ലപ്പെട്ടത് അതിക്രൂരമായി
തല, വയറ്, നെഞ്ച്, ശരീരത്തിന് പുറത്തും മർദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയിൽ മാത്രം 15 പൊട്ടലുകൾ ഉള്ളതായും ഹൃദയം കീറി പുരത്തെടുത്തരായും കരൾ 4 കഷ്ണം ആക്കിയതായും കഴുത്തിന് ഒടിവുള്ളതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളിൽ മാത്രം അഞ്ച് ഒടിവുകളാണുള്ളത്. ഒന്നിലധികം മുറിവുകളോട് സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയാണ് മൃതദേഹം മാധ്യമപ്രവർത്തകന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തങ്ങളുടെ 12 വർഷത്തെ കരിയറിൽ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |