SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

വസതിക്ക് കേജ്‌രിവാൾ ചെവിട്ടത് 33.66 കോടി

a

 സി.എ.ജി റിപ്പോർട്ട് ആയുധമാക്കി ബി.ജെ.പി

ന്യൂഡൽഹി: 33.66 കോടി ചെലവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കേജ്‌രിവാൾ മോടിപിടിപ്പിച്ചെന്ന സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതോടെ ഡൽഹി അസംബ്ളി തിരഞ്ഞെടുപ്പ് രംഗം കലങ്ങിമറിയുന്നു. പുതിയൊരു ആയുധം വീണുകിട്ടിയ ബി.ജെ.പി കേജ്‌രിവാളിനെതിരെ ആക്രമണം കടുപ്പിച്ചു.

അരവിന്ദ് കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായിരിക്കെ 2021-22ൽ നടത്തിയ ആഡംബര മോടി പിടിപ്പിക്കലിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 7.91 കോടിയായിരുന്ന എസ്റ്റിമേറ്റ് ആണ് 2022ൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ ഭീമമായ തുകയിലെത്തിയത്.

യഥാർത്ഥ കണക്കുകൾ ഇതിലും ഏറെയാണെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു. 2023ലും 2024ലും ചെലവാക്കിയ തുക എത്രയെന്ന് വ്യക്തമല്ല. 80 കോടിയെങ്കിലും ചെലവഴിച്ചു കാണും. ഈ ധൂർത്തിനെതിരെ വോട്ടെടുപ്പിൽ ജനം പ്രതികരിക്കുമെന്നും പറഞ്ഞു.

ധൂർത്തോട് ധൂർത്ത്

 കർട്ടൻ: 96 ലക്ഷം

 മാർബിൾ: 66.89 ലക്ഷം

 അടുക്കള ഉപകരണം: 39 ലക്ഷം

 ജിം സാമഗ്രികൾ: 18.52 ലക്ഷം

 സിൽക്ക് കാർപെറ്റ്: 16.27 ലക്ഷം

 മിനി ബാർ: 4.8 ലക്ഷം

അന്തിമ വോട്ടർപട്ടിക

ഡൽഹി തിരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ വോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയെ ചൊല്ലി ആംആദ്മിയും ബി.ജെ.പിയും കൊമ്പു കോർക്കുന്നതിനിടെയാണിത്. കേജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തിരിമറി ആരോപിച്ച് മുഖ്യമന്ത്രി അതിഷി രംഗത്തെത്തി. ആറു ശതമാനം വോട്ടർമാരെ നീക്കിയിരിക്കുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.

 ആകെ വോട്ടർമാർ: 1,55,24,858

 പുരുഷൻമാർ: 84,49,645

 സ്ത്രീകൾ: 71,73,952

 പുതിയ വോട്ടർമാർ: 3,08,942

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360